You are Here : Home / News Plus

ഉത്തര്‍പ്രദേശില്‍ മനോജ് സിന്‍ഹ മുഖ്യമന്ത്രിയാകും

Text Size  

Story Dated: Friday, March 17, 2017 05:09 hrs UTC

ഉത്തര്‍പ്രദേശില്‍ കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കും. ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്തിനെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തു. കേശവ് പ്രസാദ് മൗരിയയെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാക്കിയില്ലെന്ന സൂചന ഇന്നലെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ നല്‍കിയിരുന്നു. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയുടെ പേരാണ് ബി.ജെ.പി ഇപ്പോള്‍ പരിഗണിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഭൂമിഹാര്‍ സമുദായംഗമായ മനോജ് സിന്‍ഹ ഐ ഐ ടി ബിരുദദാരിയാണ്. നാളെ ലക്‌നൗവില്‍ ചേരുന്ന എം.എല്‍.എമാരുടെ യോഗത്തില്‍ മനോജ് സിന്‍ഹയെ നേതാവായി തെരഞ്ഞെടുത്തേക്കും. ഗാസിപ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മനോജ് സിന്‍ഹ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.