You are Here : Home / News Plus

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യും

Text Size  

Story Dated: Saturday, March 18, 2017 09:31 hrs UTC

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ്, പെന്‍െ്രെഡവ് എന്നിവ കണ്ടെത്തലാണ്  ലക്ഷ്യം. 

പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ അഭിഭാഷകന്‍ സഹായിച്ചോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍  കണ്ടെത്താന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. കഴി!ഞ്ഞ ദിവസവും പ്രതീഷ് ചാക്കോയെ പൊലീസ് ചോദ്യം ചെയ്തിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.