You are Here : Home / News Plus

പാറമ്പുഴ കൂട്ടക്കൊല: പ്രതിക്ക് വധശിക്ഷ

Text Size  

Story Dated: Tuesday, March 21, 2017 07:34 hrs UTC

പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതിക്ക് വധശിക്ഷ. പ്രതി ഫിറോസാ ബാദ് സ്വദേശി നരേന്ദ്രകുമാറിനാണ് കോട്ടയം പ്രിൻസിപ്പിൾ സെഷൻസ് കോടതി ജഡ്ജി ശാന്തകുമാരി ശിക്ഷ വിധിച്ചത്. ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്നും കോടതി നിർദേശിച്ചു. വധശിക്ഷക്ക് പുറമെ  ഇരട്ടജീവപര്യന്തവും ഏഴ് വർഷത്തെ കഠിന തടവിനും വിധിച്ചിട്ടുണ്ട്.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിൽ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകൾ ഏറിവരികയാണ്. ഇവർക്കുള്ള താക്കീതാണ് വിധിയെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

2015 മെയ് 16നാണ് പാറമ്പുഴ മൂലേപറമ്പിൽ ലാലസൺ, ഭാര്യ പ്രസന്നകുമാരി, മകൻ പ്രവീൺ എന്നിവരെ നരേന്ദ്രകുമാർ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവർ നടത്തിയിരുന്ന അലക്കു കടയിലെ തൊഴിലാളിയായിരുന്നു ഫിറോസാബാദ് സ്വദേശിയായ പ്രതി നരേന്ദ്രകുമാർ.

മൂന്ന് പേരെയും കഴുത്തറുത്ത് കൊന്ന ശേഷം നരേന്ദ്രകുമാർ മരിച്ചു എന്നുറപ്പു വരുത്താന്‍ ഷോക്കടിപ്പിക്കുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് ലക്ഷം രൂപ പിഴയും മോഷ് ടിച്ച 25,000 രൂപയും കുടുംബത്തിന് നല്‍കണം. ഇരട്ട ജീവപര്യന്തവും ഏഴ് വര്‍ഷം കഠിനതടവും പ്രതിക്ക് വിധിച്ചിട്ടുണ്ട്‌. കൊല്ലപ്പെട്ട ദമ്പതികളുടെ രണ്ടുമക്കളിൽ ഒരാൾക്കാണ് തുക നൽകേണ്ടത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.