You are Here : Home / News Plus

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരെ നടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ

Text Size  

Story Dated: Wednesday, March 22, 2017 11:53 hrs UTC

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ.നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനു മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ പരാതി നൽകിയിരുന്നു.ജഡ്ജിക്കു നെഹ്റു കോളജുമായി അടുത്ത ബന്ധമുള്ളതായി സൂചന നൽകുന്ന ആറു ചിത്രങ്ങളും മഹിജ പരാതിക്കൊപ്പം അയച്ചിരുന്നു. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളജ് സംഘടിപ്പിച്ച പഠനയാത്രയിൽ ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തെന്നാണ് പ്രധാന ആരോപണം ക്ലാസ് എടുക്കാനാണ് ജഡ്ജി കോളജിൽ പോയത്. ഇക്കാര്യങ്ങളിൽ മഹിജയോട് വിശദീകരണം തേടും. ആദ്യ ഘട്ടമായി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.