You are Here : Home / News Plus

അറവുശാലകള്‍ക്കെതിരെ കര്‍ശന നടപടി

Text Size  

Story Dated: Wednesday, March 22, 2017 11:59 hrs UTC

ലഖ്‌നൗ: അറവുശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അധികാരത്തിലേറിയതിനു പിന്നാലെ ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്ലാസ്റ്റിക്, പാന്‍മസാല, ഗുഡ്ക എന്നിവയുടെ ഉപയോഗവും കര്‍ശനമായി വിലക്കി. പശുക്കളുടെ കള്ളക്കടത്ത് തടയുന്നതിനാണ് അനധികൃത അറവുശാലകള്‍ക്ക് നിയന്ത്രണമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരം ഡ്യൂട്ടി സമയങ്ങളില്‍ പാന്‍മസാല, ഗുഡ്ക, പുകയില തുടങ്ങിയ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലോ പരിസരത്തോ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി വൃത്തിയും വെടിപ്പും ഉറപ്പാക്കാനാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.