You are Here : Home / News Plus

ട്രംപിന് വീണ്ടും തിരിച്ചടി

Text Size  

Story Dated: Friday, March 24, 2017 06:43 hrs UTC

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഒബാമ കെയറിന് പകരം ട്രംപ് കൊണ്ടുവന്ന ഹെൽത്ത് കെയര്‍  ബില്ല് യുഎസ് കോണ്‍ഗ്രസിൽ വോട്ടിനിടാനായില്ല. ബില്ല് പാസാകാൻ ആവശ്യമായ ഭൂരിപക്ഷം സഭയിൽ ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് വോട്ടെടുപ്പ് ഇന്നത്തേയ്‍ക്കു മാറ്റിവയ്ക്കുന്നതായി സ്പീക്കർ പോൾ റയൻ അറിയിച്ചത്. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന എതിർപ്പുകളാണ് ട്രംപ് കെയറിന് തിരിച്ചടിയായത്.

യാഥാസ്ഥിതികവാദികളായ ഫ്രീഡം കോക്കസ് വിഭാഗമാണ് ട്രംപ് കെയറിലെ വ്യവസ്ഥകളിൽ എതിർപ്പ് രേഖപ്പെടുത്തിയത്.  ഇന്നു നടക്കുന്ന വോട്ടെടുപ്പിൽ 22ൽ കൂടുതൽ റിപബ്ലിക്കൻ വോട്ടുകൾ എതിരായാൽ ബില്ല് പാർലമെന്‍റിൽ പാസാകില്ല. ട്രംപിന്‍റെ ആരോഗ്യപരിഷ്കരണ നയത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്ലിന് പാർലമെന്‍റിലും തിരിച്ചടി നേരിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.