You are Here : Home / News Plus

മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുകയാണെന്ന് ലാന്‍റ് റവന്യൂ കമ്മിഷണര്‍

Text Size  

Story Dated: Friday, March 24, 2017 10:29 hrs UTC

മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുകയാണെന്ന് ലാന്‍റ് റവന്യൂ കമ്മിഷണര്‍. പ്രാദേശികമായ രാഷ്‌ട്രീയ എതിര്‍പ്പുകള്‍ കാരണം കൈയേറ്റങ്ങളും രേഖകളും പരിശോധിക്കാവുന്നില്ല. മൂന്നാറില്‍ പ്രത്യേക അതോററ്റി രൂപീകരിക്കണമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ടി ജയിംസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.  റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നുവെന്നും മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

മൂന്നാറില്‍ ഭൂമി കൈയേറ്റവും അനധികൃത നിര്‍മ്മാണവും വ്യാപകമായി തുടരുകയാണ്. ഇവിടുത്തെ പാരിസ്ഥിതി സ്ഥിതി ഗുതരമാണ്. ഏലമലക്കാടുകളില്‍ അനധികൃത കൈയൈറ്റത്തിന് പുറമേ ഖനനവും നടക്കുന്നു. പക്ഷേ പ്രാദേശിക എതിര്‍പ്പുകാരണം ഈ കൈയേറ്റങ്ങളോ രേഖകളോ പരിശോധിക്കാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.