You are Here : Home / News Plus

കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം

Text Size  

Story Dated: Saturday, March 25, 2017 06:14 hrs UTC

കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം. നിരവധി കടകൾ തീപിടിത്തത്തിൽ കത്തി നശിച്ചു. ചിന്നക്കട പായിക്കട റോഡിലാണ് തീപിടിത്തമുണ്ടാ‍യത്. തീ കൂടുതൽ കടകളിലേക്ക് പടരുകയാണെന്നാണ് റിപ്പോർട്ട്.  അഗ്നിശമന സേനയുടെ 18 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാവിലെ ആറു മണിയോടെ ഇവിടെയുള്ള ഒരു ഹോട്ടലില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രധാമിക വിലയിരുത്തല്‍. അഞ്ച് കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കാണക്കാക്കുന്നു. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമാണ് ചിന്നക്കടയില്‍ തീപിടിച്ച സ്ഥലം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.