You are Here : Home / News Plus

നിരോധനം ലംഘിച്ച് കൊല്ലത്ത് മത്സരവെടിക്കെട്ട്; മൂന്ന് പേര്‍ക്ക് പരിക്ക്, 22 പേര്‍ കസ്റ്റഡിയില്‍

Text Size  

Story Dated: Saturday, March 25, 2017 10:51 hrs UTC

പുറ്റിങ്ങള്‍ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും നിരോഘനം ലംഘിച്ച് കൊല്ലത്ത് വീണ്ടും മത്സര വെടിക്കെട്ട്. മലനട ദുര്യോധന ക്ഷേത്രത്തിലാണ് ഇന്ന് പുലര്‍ച്ചെ മത്സരക്കമ്പം നടന്നത്. വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രം ഭാരവാഹികളായ 22 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വര്‍ഷം നടന്ന പുറ്റിങ്ങല്‍ ദുരന്തത്തില്‍ 118 പേരാണ് കൊല്ലം ജില്ലയിലെ പരവൂരില്‍ മരിച്ചത്. ഇതിന് ശേഷം ജില്ലയില്‍ മത്സരക്കമ്പം നടത്തുന്നതിന് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വെടിക്കെട്ടിന് അനുമതി തേടി ഒരു മാസം മുമ്പ് ക്ഷേത്രം ഭാരവാഹികള്‍ ജില്ലാ കളക്ടറെ സമീപിച്ചു. അപേക്ഷ നിരസിച്ച കളക്ടര്‍, മത്സരക്കമ്പത്തിനെന്നല്ല ഒരു തരത്തിലുമുള്ള വെടിക്കെട്ട് നടത്താനും അനുമതി നല്‍കിയില്ല. ഇന്ന് രാവിലെ പുലര്‍ച്ചെ നാല് മണിയോടെ ചൈനീസ് പടക്കങ്ങള്‍ ഉപയോഗിച്ച് മത്സരക്കമ്പം നടത്തിയെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വെടിക്കെട്ട് നടത്തരുതെന്ന് കാണിച്ച് പൊലീസ് ക്ഷേത്രം ഭാരവാഹികള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് ലംഘിച്ച 22 ഭാരവാഹികളെ ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പേര്‍ക്ക് വെടിക്കെട്ടിനിടെ പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേര്‍ക്ക് കൈയ്ക്കും ഒരാളിന് കാലിനുമാണ് പരിക്കേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.