You are Here : Home / News Plus

ആരോപണങ്ങളെത്തുടര്‍ന്ന് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രി

Text Size  

Story Dated: Sunday, March 26, 2017 11:08 hrs UTC

തിരുവനന്തപുരം : ഇടതു സര്‍ക്കാറില്‍ നിന്നും ഒരു വര്‍ഷം തികയുന്നതിനിടെ ആരോപണങ്ങളെത്തുടര്‍ന്ന് പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് എ. കെ ശശീന്ദ്രന്‍. മന്ത്രി പദവി ദുരുപയോഗം ചെയ്ത് ബന്ധുക്കളെ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജനാണ് പിണറായി മന്ത്രിസഭയില്‍ നിന്നും ആദ്യം പടിയിറങ്ങിയത്. ഒരു സ്ത്രീയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രന്റെ രാജി. ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ, ഭാര്യാസഹോദരിയും എംപിയുമായ പി കെ ശ്രമീതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇ യുടെ എംഡിയായി നിയമിച്ചതാണ് വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.