You are Here : Home / News Plus

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മന്ത്രിമാരോട് പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥ

Text Size  

Story Dated: Sunday, March 26, 2017 11:11 hrs UTC

തിരുവനന്തപുരം: മന്ത്രിയുടേതെന്നല്ല ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത സംഭാഷണമാണ് ശശീന്ദ്രനില്‍ നിന്നും ഉണ്ടായിരിക്കുന്നതന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മന്ത്രിമാരോട് പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥ. പരാതി പറയാന്‍ വന്ന സ്ത്രീയോട് അശ്ലീലമായി സംസാരിച്ചുവെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് സമാനമായ ഈ ആരോപണം വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.