You are Here : Home / News Plus

കെപിസിസി അധ്യക്ഷനായി എംഎം ഹസന്‍ ചുമതലയേറ്റു

Text Size  

Story Dated: Sunday, March 26, 2017 11:14 hrs UTC

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി എംഎം ഹസന്‍ ചുമതലയേറ്റു.വിഭാഗീയതയുടെ ലാഞ്ചന ഇല്ലാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ പ്രഥമ ഉത്തരവാദിത്വമെന്ന് ഹസന്‍ പറഞ്ഞു. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് ശക്തമായ ജനകീയ അടിത്തറ ഉണ്ടാക്കുക എന്നതാണ് ആദ്യവെല്ലുവിളിയെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവണ്‍മെന്റിനും കേരളത്തിലെ അര്‍ദ്ധ ഫാസിസ്റ്റ് ഗവണ്‍മെന്റിനും എതിരായി ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോവേണ്ടതുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്തിരാഭവനില്‍ നടന്ന ചടങ്ങില്‍ നേതാക്കളെല്ലം പങ്കെടുത്തു. ഗ്രൂപ്പിന് അതീതമായി പാര്‍ട്ടിയെ ഒറ്റെക്കെട്ടായി മുന്നോട്ട് കൊണ്ടു പോകുമെന്ന് എംഎം ഹസന്‍ പറഞ്ഞു. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.