You are Here : Home / News Plus

മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി

Text Size  

Story Dated: Monday, March 27, 2017 06:17 hrs UTC

 ഈ മാസം 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 30ന് നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയത്. .ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തിലേറെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബി.എം.എസ് സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കും.

സ്വകാര്യ ബസ്സുകള്‍, ടാക്‌സി, ഓട്ടോ  തുടങ്ങി എല്ലാ വാഹനങ്ങളും  പണിമുടക്കില്‍ പങ്കെടുക്കും. കൂട്ടിയ ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കണമെന്നവശ്യപ്പെട്ട് ചരക്ക് ലോറികള്‍ നേരത്തെ 30 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യപിച്ചിരുന്നു. കേരള സ്റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫേര്‍ ഫെഡറേഷനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.