You are Here : Home / News Plus

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

Text Size  

Story Dated: Wednesday, March 29, 2017 11:16 hrs UTC

ദില്ലി : കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിുയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനാവശ്യ കാലതാമസം ഉണ്ടാക്കരുതെന്നും പവാര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ നടത്തിയ ചര്‍ച്ചയിലാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുള്ള കാര്യത്തില്‍ ധാരണയായത്. മന്ത്രിസ്ഥാനം ഒഴിച്ചിട്ടാല്‍ മടക്കികിട്ടാന്‍ വീണ്ടും ബുദ്ധിമുട്ടുണ്ടാകുമെന്ന് ചില സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്നും, കേരള നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും സീതാറാം യെച്ചൂരി എന്‍സിപി നേതാക്കളെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.