You are Here : Home / News Plus

ഭാരത് സ്‌റ്റേജ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച് സുപ്രീം കോടതി

Text Size  

Story Dated: Wednesday, March 29, 2017 11:18 hrs UTC

ദില്ലി: ബി എസ് 3 വാഹനങ്ങള്‍ വില്‍ക്കുന്നതിനായുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് വാഹന നിര്‍മാണക്കമ്പനികളുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് തയ്യാറായ 8.24 ലക്ഷം വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമാകും. വാഹനനിര്‍മ്മാണക്കമ്പനികളുടെ സംഘടന നിലവില്‍ സ്റ്റോക്കുള്ള ബിഎസ് 3 വാഹനങ്ങള്‍ വിറ്റുതീര്‍ക്കുന്നതിനായി ഒരു വര്‍ഷത്ത സാവകാശം ചോദിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് 4 മാനദണ്ഡം നിലവില്‍വരുന്നതോടെ നേരത്തെ നിര്‍മ്മിച്ച ബിഎസ് 3 വാഹനങ്ങളുടെ വില്‍പ്പന സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതോടെ ഇനി ബി എസ് 4 വാഹനങ്ങള്‍ മാത്രമേ രാജ്യത്ത് വില്‍ക്കുവാന്‍ സാധിക്കുകയുള്ളു. ബി എസ് 4 വാഹനങ്ങളെക്കാള്‍ 80 ശതമാനം മലിനീകരണം ബി എസ് 3 വാഹനങ്ങള്‍ പുറന്തള്ളുന്നുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.