You are Here : Home / News Plus

വിജിലന്‍സ് ഡയറക്ടര്‍ അമിതാധികാര പ്രവര്‍ത്തനം നടത്തുകയാണ് : ഹൈക്കോടതി.

Text Size  

Story Dated: Wednesday, March 29, 2017 11:20 hrs UTC

കൊച്ചി : . ഈ ഡയറക്ടറെ വെച്ചുകൊണ്ട് സര്‍ക്കാര്‍ എങ്ങനെ മുന്നോട്ടു പോകും. വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തെന്നും കോടതി ചോദിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ വാക്കാലാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. അഴിമതിക്കേസില്‍ പ്രതികളായ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ബാര്‍ കോഴക്കേസിലും, ശങ്കര്‍ റെഡ്ഡിയുടെ നിയമനക്കേസിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിജിലന്‍സിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്ന് വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളെയായിരുന്നു കോടതി വിമര്‍ശിച്ചത്. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോയെന്നും കോടതി ചോദിച്ചിരുന്നു. ആ ബെഞ്ച് തന്നെയാണ് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനത്ത് വിജിലന്‍സിന്റെ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നും, വിജിലന്‍സിന്റെ അധികാര പരിധിയെന്തെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്ത കോടതി, വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.രണ്ട് രീതിയില്‍ അരാജകത്വം ഉണ്ടാകാം. നിയമലംഘനം വഴിയും, നിയമം നടപ്പിലാക്കുന്നവര്‍ വഴിയും. കേരളത്തിലിപ്പോള്‍ നിയമം നടപ്പിലാക്കുന്നതിലെ അരാജകത്വമാണെന്ന് കോടതി നിരീക്ഷിച്ചു. അഴിമതി നിരോധന നിയമത്തിന്റെ ചട്ടക്കൂടിനകത്ത് നിന്നാകണം വിജിലന്‍സിന്റെ പ്രവര്‍ത്തനം. ഇതിനപ്പുറം അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിജിലന്‍സിന് മാര്‍ഗ നിര്‍ദേശം അനിവാര്യമാണെന്നും കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അമിതാധികാര പ്രവര്‍ത്തനം നടത്തുകയാണ്. ഈ ഡയറക്ടറെ വെച്ചുകൊണ്ട് സര്‍ക്കാര്‍ എങ്ങനെ മുന്നോട്ടു പോകും. വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തെന്നും കോടതി ചോദിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ വാക്കാലാണ് കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. അഴിമതിക്കേസില്‍ പ്രതികളായ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ബാര്‍ കോഴക്കേസിലും, ശങ്കര്‍ റെഡ്ഡിയുടെ നിയമനക്കേസിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിജിലന്‍സിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്ന് വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളെയായിരുന്നു കോടതി വിമര്‍ശിച്ചത്. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോയെന്നും കോടതി ചോദിച്ചിരുന്നു. ആ ബെഞ്ച് തന്നെയാണ് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. സംസ്ഥാനത്ത് വിജിലന്‍സിന്റെ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നും, വിജിലന്‍സിന്റെ അധികാര പരിധിയെന്തെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്ത കോടതി, വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.രണ്ട് രീതിയില്‍ അരാജകത്വം ഉണ്ടാകാം. നിയമലംഘനം വഴിയും, നിയമം നടപ്പിലാക്കുന്നവര്‍ വഴിയും. കേരളത്തിലിപ്പോള്‍ നിയമം നടപ്പിലാക്കുന്നതിലെ അരാജകത്വമാണെന്ന് കോടതി നിരീക്ഷിച്ചു. അഴിമതി നിരോധന നിയമത്തിന്റെ ചട്ടക്കൂടിനകത്ത് നിന്നാകണം വിജിലന്‍സിന്റെ പ്രവര്‍ത്തനം. ഇതിനപ്പുറം അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിജിലന്‍സിന് മാര്‍ഗ നിര്‍ദേശം അനിവാര്യമാണെന്നും കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.