You are Here : Home / News Plus

ഏനാത്ത്‌ പാലം തകര്‍ന്നതിനെക്കുറിച്ച്‌ വിജിലന്‍സ്‌ തുടരന്വേഷണം

Text Size  

Story Dated: Wednesday, March 29, 2017 11:23 hrs UTC

തിരുവനന്തപുരം: കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എം.സി റോഡിലെ ഏനാത്ത്‌ പാലം തകര്‍ന്നതിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്‍ അറിയിച്ചു. പൊതുമരാമത്ത്‌ വിജിലന്‍സ്‌ വിഭാഗം നടത്തിയ അന്വേഷണത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തുടരന്വേഷണം. ഈ അന്വേഷണം എല്ലാവര്‍ക്കും ഒരു പാഠമാകണമെന്നും പാലംനിര്‍മ്മാണങ്ങളില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ പ്രേരണയാകണമെന്നും സുധാകരന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ട്‌ പതിറ്റാണ്‌ പൂര്‍ത്തിയാകുന്നതിനിടെയാണ്‌ പാലം തകര്‍ന്നത്‌. നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും മൂലമാണ്‌ പാലത്തിന്‌ ബലക്ഷയമുണ്ടായതെന്ന്‌ നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന വിവരങ്ങള്‍ വകുപ്പുതല അന്വേഷണത്തില്‍ ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.