You are Here : Home / News Plus

നളിനി നെറ്റോ പുതിയ ചീഫ്‌ സെക്രട്ടറി

Text Size  

Story Dated: Wednesday, March 29, 2017 11:32 hrs UTC

എസ്‌.എം വിജയാനന്ദ്‌ വിരമിക്കുന്ന ഒഴിവിലാണ്‌ നളിനി നെറ്റോയുടെ നിയമനം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ ഇതുള്‍പ്പെടെ ഐഐഎസ്‌ തലപ്പത്ത്‌ നിരവധി അഴിച്ചുപണികള്‍ നടത്തിയത്‌. വി.എസ്‌ സെന്തിലിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സുബ്രതോ ബിശ്വാസിനെ ആഭ്യന്തര സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്‌. ആശ തോമസിനെ പൊതുമരാമത്ത്‌ സെക്രട്ടറിയായും പി.എ ബാലകിരണിന്‌ ടൂറിസം ഡയറക്ടറുടെ പൂര്‍ണ ചുമതലയും നല്‍കിയിട്ടുണ്ട്‌. ഹരിത വി കുമാര്‍ പഞ്ചായത്ത്‌ സെക്രട്ടറിയാകും. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ. ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുടെ പദവിയും വഹിച്ചിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.