You are Here : Home / News Plus

എന്തുകൊണ്ട് വിജിലന്‍സ് ഡയറക്ടറെ മാറ്റുന്നില്ലെന്ന് ഹൈക്കോടതി

Text Size  

Story Dated: Wednesday, March 29, 2017 12:21 hrs UTC

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സിന്‍റെ അമിത ഇടപെടലാണ് നടക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്നും ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞു. 

ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ട് പോകും. ജിഷ വധക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. വിജിലന്‍സ് അന്വേഷണത്തിനെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.

സംസ്ഥാനത്ത് വിജിലന്‍സ് രാജാണെന്ന് നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കോടതിയുടെയും നിയമസഭയുടെയും പരിധിയിലും പരിഗണനയിലുമുള്ള കാര്യങ്ങളില്‍ പോലും വിജിലന്‍സ് ഇടപെടുന്നു. ഇത് അംഗീകരിക്കാനാകില്ല. ഈ നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടറുമായി എങ്ങനെ മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.