You are Here : Home / News Plus

സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Text Size  

Story Dated: Thursday, March 30, 2017 04:54 hrs UTC

ക്രമസമാധന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി  സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥന്‍ ആയതുകൊണ്ടാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. തീരുമാനം ജനങ്ങള്‍ക്ക് പൊലീസില്‍ ഉള്ള വിശ്വാസം നഷ്‌ടപ്പെടാതിരിക്കാന്‍ കൂടിയാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. സെന്‍കുമാറും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.