You are Here : Home / News Plus

തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന കത്ത് എന്‍.സി.പി കൈമാറി

Text Size  

Story Dated: Friday, March 31, 2017 05:31 hrs UTC

വിവാദമായ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച എന്‍.സി.പി നേതാക്കള്‍ ഇത് സംബന്ധിച്ച കത്ത് കൈമാറി. അഞ്ച് മിനിറ്റ് മാത്രമാണ് നേതാക്കളും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം മുഖ്യമന്ത്രി എടുക്കട്ടെ എന്നതാണ് എന്‍.സി.പി.യുടെ തീരുമാനം. ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.