You are Here : Home / News Plus

തോമസ് ചാണ്ടി പുതിയ ഗതാഗതമന്ത്രി

Text Size  

Story Dated: Friday, March 31, 2017 08:32 hrs UTC

എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ചുമതലയേല്‍ക്കും. നാളെ വൈകിട്ട് 4 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എ കെ ശശീന്ദ്രന്‍ രാജിവെച്ചതിനാലാണ് എന്‍സിപിയുടെ രണ്ടാം എംഎല്‍എയായ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്.   മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മന്ത്രിയെ കുടുക്കിയതാണെന്ന് മംഗളം ടെലിവിഷന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ഇനി മന്ത്രിസ്ഥാനത്തേക്കില്ലെന്ന് ശശീന്ദ്രനും പാര്‍ട്ടിയെ അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിയാകുന്നത് ആഹ്ലാദകരമായ കാര്യമാണെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിപദം സംബന്ധിച്ച് ഇനിയൊരു വിവാദം വേണ്ടെന്നും തോമസ് ചാണ്ടിയുടെ പേര് നിർദേശിച്ചത് താനാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.