You are Here : Home / News Plus

ഗുജറാത്തില്‍ ഗോവധം ഇനി ജീവപര്യന്തം ലഭിക്കുന്ന കുറ്റം

Text Size  

Story Dated: Friday, March 31, 2017 08:35 hrs UTC

ഗുജറാത്തില്‍ ഗോവധം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റമാക്കി. ഇന്ന് ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി വരുത്തിയ ബില്‍ നിയമസഭ പാസാക്കി. ഭേദഗതി വരുത്തിയ 1954ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമം (1954) പ്രകാരം പശുക്കളെ കടത്തുന്നവര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും. 2011ല്‍ അവസാനമായി ഭേദഗതി വരുത്തിയ നിയമപ്രകാരം ഗോവധത്തിന് ലഭിക്കുന്ന പരമാവധി ശിക്ഷ ഏഴ് വര്‍ഷമായിരുന്നു. അതാണിപ്പോള്‍ ജീവപര്യന്തമാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം ജീവപര്യന്തത്തോടൊപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.