You are Here : Home / News Plus

അയോദ്ധ്യാ തര്‍ക്കം: വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി

Text Size  

Story Dated: Friday, March 31, 2017 08:36 hrs UTC

രാമജന്മഭൂമി-ബാബരി മസ്ജിദ് കേസ് നേരത്തേ വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കോടതി അറിയിച്ചതാണിത്.   തര്‍ക്കം കോടതിയ്ക്ക് പുറത്തു വച്ച് ചര്‍ച്ച ചെയ്ത് തീരുമാനം കണ്ടെത്താന്‍ മാര്‍ച്ച് 21 ന് കോടതി ഇരുകക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥത വഹിക്കാന്‍ കോടതി തയ്യാറാണെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നും ഇപ്പോള്‍ കോടതി ഇടപെടണമെന്നുമായിരുന്നു സ്വാമിയുടെ ആവശ്യം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.