You are Here : Home / News Plus

ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

Text Size  

Story Dated: Saturday, April 01, 2017 07:16 hrs UTC

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ  ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ജേക്കബ് തോമസ്  സ്വത്തുവിവരം മറച്ചുവച്ചുവെന്നും  തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്ന  ഹര്‍ജികളിലാണ് ഹൈക്കോടതിയില്‍ നിന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. അതേസമയം വിമരിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്തു നല്‍കി.

വിജിലന്‍സ് ഡയറക്റിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ച ദിവസമാണ് ഉന്നതഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്തുനല്‍കിയത്. ചീഫ് സെക്രട്ടറിയായിരുന്ന വിജയാനന്ദ് ഉള്‍പ്പെടെ ജേക്കബ് തോമസുമായി ശീതയുദ്ധത്തിലായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഈ വര്‍‍ഷം വിരമിക്കുന്നുണ്ട്. ഇവരുടെ സേവനം മറ്റ് മേഖലകളിലും നിലനിര്‍ത്താനുള്ള ആലോചന നടക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കതുനെന്നവശ്യപ്പെട്ട് ജേക്കബ് തോമസ് കത്തുനല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.