You are Here : Home / News Plus

തോമസ് ചാണ്ടി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Text Size  

Story Dated: Saturday, April 01, 2017 08:45 hrs UTC

ഫോൺ വിളി വിവാദത്തെ തുടർന്ന് എ കെ ശശീന്ദ്രൻ രാജിവച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്ക് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.  എ കെ ശശീന്ദ്രൻ വഹിച്ചിരുന്ന ​ഗതാ​ഗത വകുപ്പ് തന്നെയാണ് തോമസ് ചാണ്ടിയും കൈയാളുക. എൻസിപി നേതൃത്വം മുന്നോട്ടുവച്ച തീരുമാനം ഇന്നലെ നടന്ന എൽഡിഎഫ് യോ​ഗം അം​ഗീകരിക്കുകയായിരുന്നു. ഫോൺ വിളി സംബന്ധിച്ച വാർത്ത പുറത്തുവിട്ടതിൽ മം​ഗളം ടെലിവിഷൻ സിഇഒ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തേക്കു ശശീന്ദ്രൻ തിരിച്ചുവരുമോ എന്ന സംശയങ്ങൾക്കിടെയൊണ് തോമസ് ചാണ്ടിയുടെ കടന്നുവരവ്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.