You are Here : Home / News Plus

ഇനി എസ്ബിടി ഇല്ല: എസ്ബിഐ മാത്രം

Text Size  

Story Dated: Saturday, April 01, 2017 08:49 hrs UTC

ഇനി എസ്ബിടി വെറും ഓർമ മാത്രം. എസ്ബിടി-എസ്ബിഐ ലയനം പ്രാബല്യത്തിൽ വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ബ്രാഞ്ചുകളുള്ള വമ്പന്മാരുടെ പട്ടികയിൽ എസിബിഐ ഇടംപിടിച്ചു. എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ 18000 ബ്രാഞ്ചുകളുമായാണ് എസ്ബിഐ ലോകത്തിലെ തന്നെ ഏറ്റവും വലിയ അമ്പത് ബാങ്കുകളിൽ ഒന്നാവുന്നത്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദ്രാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീർ ആന്റ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നീ ബാങ്കുകളാണ് എസ്ബിഐയിൽ ലയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്ബിഐയെ ഉയര്‍ത്താനാണ് അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചത്. എസ്ബിഐയുടെ നിക്ഷേപം 5,00,845 കോടിയായി ഉയർന്നു എന്നതാണ് ലയനത്തിന്റെ മറ്റൊരു പ്രത്യേകത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.