You are Here : Home / News Plus

കഴക്കൂട്ടം-അടൂര്‍ കെഎസ്ടിപി റോഡ് 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, April 02, 2017 11:33 hrs UTC

തിരുവനന്തപുരം:കഴക്കൂട്ടം-അടൂര്‍ കെഎസ്ടിപി റോഡ് 2018 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന ലോകോത്തര നിലവാരവുമുളള സാങ്കേതിക വിദ്യയാണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്നും 78.65 കിലോമീറ്റര്‍ വരുന്ന റോഡ് മാതൃകാസുരക്ഷാ റോഡായി മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിറ്റുമെന്‍ കോണ്‍ക്രീറ്റ് ഉപയോഗിക്കല്‍, തെരഞ്ഞെടുത്ത പ്രധാന കവലകളുടെ വികസനം, ചടയമംഗലം പാലത്തിന്റെ വീതികൂട്ടല്‍, ഓടകളുടെയും നിലവിലുളള പാലങ്ങളുടെയും പരിപാലനം, നിര്‍മാണം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റോഡുസുരക്ഷാ ക്രമീകരണങ്ങളായ റോഡ്മാര്‍ക്കിംഗ്, സ്റ്റഡ്‌സ്, ക്രാഷ് ബാര്യര്‍, ദിശാസൂചക ബോര്‍ഡുകള്‍, ഐആര്‍സി പ്രകാരമുളള വേഗതാ നിയന്ത്രണ സംവിധാനങ്ങള്‍, നടപ്പാതകള്‍, കൈവരികള്‍, മീഡിയനുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുളള തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍പ്പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനുളള ആംബുലന്‍സ് സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് ഇന്റര്‍നെറ്റ് സംവിധാനത്തോടെയുളള ചിപ്പുകള്‍ ഉള്‍പ്പെടെയുളള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തും. 146.6 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന റോഡിന്റെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.