You are Here : Home / News Plus

കൃത്രിമം കാണിച്ചാല്‍ പ്രവര്‍ത്തനം നിലയ്ക്കുന്ന മെഷീനുകള്‍ വാങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Text Size  

Story Dated: Sunday, April 02, 2017 11:35 hrs UTC

ദില്ലി: തനിയെ പ്രവര്‍ത്തനം നിലയ്ക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പല മണ്ഡലങ്ങളിലും ബിജെപി അപ്രതീക്ഷിതമായി വോട്ടുകള്‍ നേടിയ സാഹചര്യത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വലിയ രീതിയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന പരാതിയുമായി ബിഎസ്പി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകമ്മീഷനെ സമീപിച്ചിരുന്നു. വോട്ടിങ് മെഷീനില്‍ കൃത്രിമമില്ലെന്ന് തെളിയിക്കുന്ന സ്വയം തിരിച്ചറിയല്‍ സിസ്റ്റം (self-diagnostic system for authentication) ഉള്ളവയാണ് പുതിയ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍. മെഷീനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പബ്ലിക് കീ ഇന്റര്‍ഫേസും ഉണ്ടായിരിക്കും.ഒരു മുറിക്കകത്തെ മറ്റ് വോട്ടിങ് മെഷീനുകളുമായി ആശയക്കൈമാറ്റം നടത്താന്‍ കഴിയുന്ന രീതിയില്‍ നിര്‍മിക്കപ്പെട്ടവയായതിനാല്‍ ഒറ്റപ്പെട്ട യന്ത്രങ്ങളില്‍ മാത്രം കൃത്രിമം കാണിക്കാന്‍ കഴിയില്ല. 1940 കോടിയാണ് (നികുതികളൊഴിച്ച്) പുതിയ വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ ചെലവായേക്കാവുന്ന തുക. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പ്, 2018ല്‍ തന്നെ പുതിയ വോട്ടിങ് യന്ത്രങ്ങള്‍ പുറത്തിറക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിനു നല്‍കിയ വിവരങ്ങളനുസരിച്ചുള്ള അറിയിപ്പ്. 2006നു മുമ്പേ വാങ്ങിയ 9,30,430 വോട്ടിങ് യന്ത്രങ്ങളാണ് കാലാവധിയായ 15 വര്‍ഷം പൂര്‍ത്തിയാക്കാറായത്. കഴിഞ്ഞ ഡിസംബറില്‍ പുതിയ വോട്ടിങ് മെഷീനുകള്‍ വാങ്ങിക്കാന്‍ കേന്ദ്രമന്ത്രാലയം 1009 കോടി തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഇത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.