You are Here : Home / News Plus

വ്യാജ വാര്‍ത്തയാണെന്നറിയാതെ റഹ്മാന്‍ മാലിക്ക് വിഡ്ഢി ദിനത്തില്‍ പങ്കാളി

Text Size  

Story Dated: Sunday, April 02, 2017 11:48 hrs UTC

ഇസ്ലാമാബാദ്: മുന്‍ പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കാണ് വിഡ്ഢി ദിനത്തിന്റെ കെണിയിലകപ്പെട്ടത്. ഒരു ദേശീയ പത്രം നല്‍കിയ പത്ര വാര്‍ത്തയില്‍ പ്രതികരിച്ചാണ് മാലിക് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇസ്ലാമാബാദിലെ പുതിയ എയര്‍പോര്‍ട്ടിന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നുവെന്ന തമാശ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം എക്‌സ്പ്രസ് ട്രിബ്യൂണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്തപാതി അതിലെ നിജസ്ഥിതി മനസ്സിലാക്കാതെ പ്രതികരിച്ചാണ് റഹ്മാന്‍ മാലിക്ക് വിഡ്ഢി ദിനത്തില്‍ പങ്കാളിയായത്. വാര്‍ത്ത എന്താണെന്ന് മുഴുവന്‍ അറിയാതെ പുതിയ എയര്‍പോര്‍ട്ടിന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബേനസീര്‍ ഭൂട്ടോയുടെ പേരിടണമെന്നായിരുന്നു റഹ്മാന്‍ മാലിക്കിന്റെ പ്രതികരണം. സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്നും, ചൈനീസ് നേതാവിന്റെ പേര് എയര്‍പോര്‍ട്ടിനിടുകയാണെങ്കില്‍ തന്റെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും റഹ്മാന്‍ മാലിക്ക് പറഞ്ഞു. ജനങ്ങളുടെ വികാരത്തിനെതിരായുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കണമെന്നും റഹ്മാന്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങള്‍ ഉടനടി ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വ്യാജ വാര്‍ത്തയാണെന്നറിയാതെയാണ് റഹ്മാന്‍ മാലിക്ക് പ്രതികരിച്ചത്. ഏപ്രില്‍ ഫൂളാക്കാന്‍ നല്‍കിയ പ്രാങ്ക് വാര്‍ത്തയായിരുന്നു അതെന്ന് പാവം മുന്‍മന്ത്രി തിരിച്ചറിഞ്ഞില്ല. വിഡ്ഢി ദിനത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകളുമായി ധാരാളം പത്രങ്ങളും വെബ്‌സൈറ്റുകളും രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.