You are Here : Home / News Plus

ഫോണ്‍വിളി വിവാദത്തില്‍ പ്രതികളുടെ അറസ്റ്റ് തടയാനാകില്ല: ഹൈക്കോടതി.

Text Size  

Story Dated: Monday, April 03, 2017 11:28 hrs UTC

കൊച്ചി:ഫോണ്‍വിളി വിവാദത്തില്‍ പ്രതികളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി.സ്വകാര്യ ചാനലിലെ മേധാവി അടക്കം ഒന്‍പത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. അതുവരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. അതിനിടെ ചാനലില്‍ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരായിട്ടില്ലെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാതിരുന്നത് പ്രതികള്‍ നിയമം അനുസരിക്കുന്നില്ല എന്നുള്ളതിന് തെളിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.