You are Here : Home / News Plus

ഗോവധ നിരോധനം; ബിജെപിക്കെതിരെ ശിവസേന

Text Size  

Story Dated: Monday, April 03, 2017 11:37 hrs UTC

ഗോവധത്തിനെതിരെ കടുത്ത നിയമങ്ങൾ കൊണ്ടുവരുന്ന ചെയ്യുന്ന ബി.ജെ.പി സർക്കാറുകൾ ആത്മഹത്യയിൽ അഭയം തേടുന്ന കർഷകരെകൂടി കാണണമെന്ന് ശിവസേന മുഖപത്രം സാമ്ന. ഗോവധം ഫലപ്രദമായി തടയണമെങ്കിൽ കർഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടണമെന്നും സാമ്ന .

ഗോവധം നിരോധിച്ചവരെ അഭിനന്ദിക്കാം. എന്നാൽ, കർഷകരുടെ കാര്യമൊ. അവരുടെ ആത്മഹത്യക്ക് ആരാണ് കുറ്റക്കാരെന്ന് കൃത്യമായി വ്യാഖ്യാനിക്കണം. ഉത്തരവാദികളെ ശിക്ഷിക്കുകയും വേണം. മാട്ടിറച്ചി നിരോധനത്തെ തുടർന്ന് മാട്ടിറച്ചിയുടെ കയറ്റുമതി കൂടുകയാണ് ചെയ്തതെന്നും-‘സാമ്ന’ ചൂണ്ടിക്കാട്ടി.

ഗോവധത്തിന് ഗുജറാത്ത് സർക്കാർ ജീവപര്യന്തം തടവ് ശിക്ഷ നിയമമാക്കുകയും ഗോവധക്കാരെ തൂക്കിലേറ്റണമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് പ്രസ്താവിക്കുകയും ചെയ്ത പശ്ചാത്തിത്തിലാണ് സേനയുടെ പ്രതികരണം. ഗോവധം കുറ്റകരമാക്കിയത് പോലെ കർഷകരുടെ ആത്മഹത്യയെ നരഹത്യ കുറ്റമാക്കുകയും ഉത്തരവാദികൾക്ക് ജീവപര്യന്തമൊ തൂക്കുകയറോ നൽകണമന്നും ശിവസേന ആവശ്യപ്പെട്ടു.

    Comments

    Muhammed Naseer April 03, 2017 11:20
    ഏത് ബട്ടനില്‍ അമര്‍ത്തിയാലും വോട്ട് മൊത്തം ബിജെപിക്ക് ലഭിക്കുന്ന തരത്തില്‍ വോട്ടിങ് മിഷീനില്‍ കൃത്രിമം നടത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഡെമോ പ്രദര്‍ശനത്തിനായി എത്തിച്ച വോട്ടിങ് മിഷീനിലാണ് ഏതു ബട്ടന്‍ അമര്‍ത്തിയാലും വോട്ട് ബിജെപി സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തുന്ന തരത്തില്‍ കൃത്രിമം കണ്ടെത്തിയത്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെച്ച് നടത്തിയ ഡെമോയില്‍ കള്ളം പൊളിഞ്ഞതോടെ വാര്‍ത്തയാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.