You are Here : Home / News Plus

യുവനടന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു

Text Size  

Story Dated: Monday, April 03, 2017 11:42 hrs UTC

തിരുവനന്തപുരം: ഈ വെള്ളിയാഴ്‌ച്ച കണ്ണൂരില്‍ വച്ചായിരിക്കും വിവാഹം നടക്കുക. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയും പാലാ സ്വദേശിയുമായ അര്‍പ്പിത സെബാസ്റ്റ്യനാണ്‌ വധു. ഇന്നലെ തിരുവനന്തപുരത്ത്‌ വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. താജ്‌ വിവാന്റെ ഹോട്ടലില്‍ നടന്ന നിശ്ചയത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രാമായിരുന്നു പങ്കെടുത്തത്‌. എപ്രില്‍ ഏഴിന്‌ കണ്ണൂര്‍ വാസവ ക്ലിഫ്‌ ഹൗസില്‍ വച്ചായിരിക്കും വിവാഹം. തുടര്‍ന്ന്‌ പത്താം തിയ്യതി കൊച്ചി ഗോകുലം പാര്‍ക്ക്‌ ഹോട്ടലില്‍ സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കും മറ്റുമായി റിസപ്‌ഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ചെന്നൈയിലെ പഠനകാലം മുതല്‍ സുഹൃത്തുക്കളാണ്‌ ഇരുവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.