You are Here : Home / News Plus

പന്ത്രണ്ടുകാരിയുടെ ആത്മഹത്യ; പൂജാരി അറസ്റ്റില്‍

Text Size  

Story Dated: Monday, April 03, 2017 11:47 hrs UTC

കരുനാഗപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍. പെണ്‍കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവം ഒളിച്ച് വച്ചതിന്  പെണ്‍കുട്ടിയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വീടിനുള്ളില്‍ ജനലില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് പന്ത്രണ്ട് വയസുകാരിയെ കണ്ടത്. മരണത്തില്‍ ദുരൂഹത സംശയിച്ച പൊലീസ് മൃതദേഹം മെഡിക്കല്‍കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. പെണ്‍കുട്ടി മാസങ്ങളോളം പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. തുടര്‍ന്ന് സംശയം തോന്നിയ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.