You are Here : Home / News Plus

മദ്യത്തിന്റെ പേരില്‍ ജനങ്ങളുമായി സംഘര്‍ഷത്തിനില്ല

Text Size  

Story Dated: Tuesday, April 04, 2017 10:56 hrs UTC

തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിലോ ആരാധനാലയങ്ങളുടെ സമീപത്തോ മദ്യശാലകള്‍ സ്ഥാപിക്കില്ലന്ന് മന്ത്രി ജി. സുധാകരന്‍. കോടതി വിധി മറികടക്കാന്‍ വീണിടം വിദ്യയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാന പാതകളൊന്നും റദ്ദാക്കില്ല. എന്നാല്‍ നിയമാനുസൃതം മദ്യം നല്‍കിയില്ലെങ്കില്‍ വ്യാജ മദ്യമൊഴുകുമെന്നും അദ്ദേഹം മുന്നറയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ എക്‌സൈസ് വകുപ്പിനല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ആരും മദ്യപിക്കേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം മദ്യശാലകള്‍ ആരെയും സ്വാഗതം ചെയ്യുന്നില്ലെന്നും പറഞ്ഞു. കള്ളു ഷാപ്പുകളിലൂടെ വിദേശമദ്യം നല്‍കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.