You are Here : Home / News Plus

ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് മന്ത്രി എം എം മണി

Text Size  

Story Dated: Tuesday, April 04, 2017 11:19 hrs UTC

ഇത്തവണ ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിരപ്പള്ളി പദ്ധതിയിൽ സമവായമുണ്ടാക്കാൻ സിപിഐ ഉൾപ്പെടെയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കായകംകുളം താപവൈദ്യുതി നിലയം നടത്തിക്കൊണ്ടുപോണോയെന്നത് പരിശോധിക്കണമെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു വരൾച്ചയിൽ അണക്കെട്ടുകളിൽ നിന്ന് 30 ശതമാനത്തിൽ താഴെ മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 70 ശതമാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങി ഇത്തതവണ ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.