You are Here : Home / News Plus

ശബരിമല വിമാനത്താവളം; ഭൂമി കണ്ടെത്താനായി പ്രത്യേക സമിതി

Text Size  

Story Dated: Tuesday, April 04, 2017 11:22 hrs UTC

ശബരിമല വിമാനത്താവളത്തിന് ഭൂമി കണ്ടെത്താനായി  പ്രത്യേക സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, കെ.എസ്.ഐ.ഡി.സി.മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ബീന, പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ എന്നിവരാണ് സമിതിയുളളത്. 

രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ഥലം തീരുമാനിച്ചു കഴിഞ്ഞാല്‍ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.