You are Here : Home / News Plus

ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കി

Text Size  

Story Dated: Wednesday, April 05, 2017 08:04 hrs UTC

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് തടഞ്ഞു. ഇവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനിടെ ജിഷ്ണുവിന്റെ കുടുംബവുമായി സംസാരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പിരിഞ്ഞുപോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചുവെങ്കിലും അങ്ങനെയെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്ന നിലപാടാണ് ബന്ധുക്കള്‍ എടുത്തത്. ഡിജിപി ഓഫീസിന് മുന്നിലെ പൊതുജനങ്ങള്‍ക്ക് അനുവദിച്ച കസേരയില്‍ ഇരുന്ന് സമരം ചെയ്ത് ശാന്തമായി തിരിച്ചുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചുവെങ്കിലും പോലീസ് വഴങ്ങിയില്ല. ജിഷ്ണുവിന്റെ മാതാപിതാക്കളും കുടുംബക്കാരുമടക്കം 14 പേരാണ് സമരത്തിനെത്തിയത്.

സംഘര്‍ഷത്തെത്തുടര്‍ന്ന് ബന്ധുക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വാനിലേക്ക് നീക്കി. ഏറെനേരം റോഡില്‍ കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് പൂജപ്പുര പോലീസ് സ്റ്റേഷഷനിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.