You are Here : Home / News Plus

ബെഹ്റയ്ക്ക് വിഎസിന്റെ ശകാരം

Text Size  

Story Dated: Wednesday, April 05, 2017 08:06 hrs UTC

ജിഷ്ണു പ്രണോയിയുടെ അമ്മയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദൻ ഡിജിപി ലോകനാഥ് ബഹ്റയെ ഫോണിൽ വിളിച്ചു ശകാരിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരായ പോലീസിന്റെ നടപടി ലജ്ജാകരമാണെന്ന് വിഎസ് ഡിജിപിയോട് പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പരാതി പറയാൻ വരുന്ന ബന്ധുക്കളെയാണോ അറസ്റ്റു ചെയുന്നതെന്ന് വിഎസ് ഡിജിപിയോട് ചോദിച്ചു. ഉപതെരഞ്ഞെടുപ്പിനു മുൻപ് സർക്കാരിനെ നാറ്റിക്കാനാണോ ശ്രമിക്കുന്നതെന്നും വി.എസ് ഡിജിപിയോട് ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.