You are Here : Home / News Plus

ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍

Text Size  

Story Dated: Wednesday, April 05, 2017 11:54 hrs UTC

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും മര്‍ദിച്ചതിലും അറസ്റ്റുചെയ്തതിലും പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പി.യും ഹര്‍ത്താല്‍ നടത്തും. പരീക്ഷ, പത്രം, ആസ്​പത്രി, വിവാഹം, മരണം, ശബരിമല - ഉംറ തീര്‍ഥാടകര്‍, ഉത്സവം, പള്ളിപ്പെരുന്നാള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെന്ന് യു.ഡി.എഫ്. ചെയര്‍മാന്‍ രമേശ് ചെന്നിത്തലയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും അറിയിച്ചു.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയെ ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. യു.ഡി.എഫും ബി.ജെ.പി.യും പ്രത്യേകമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.