You are Here : Home / News Plus

പുറത്തുനിന്ന് എത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, April 07, 2017 07:01 hrs UTC

ജിഷ്ണുവിന്റെ അമ്മക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. പുറത്തു നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചതായും പിണറായി വിജയന്‍ പറഞ്ഞു. മഹിജക്കെതിരെ ബലപ്രയോഗം നടത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്നും നടപടിയില്ല. അതിനിടെ ജിഷ്ണുകേസ്  അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

പ്രതിപക്ഷത്ത് നിന്നും സ്വന്തം ചേരിയില്‍ നിന്നും പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴും മുഖ്യമന്ത്രി പൊലീസിനെ വീണ്ടും പിന്തുണച്ചു. ഇനിയൊരു ജിഷ്ണു ഉണ്ടാകരുതെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ എല്ലാം ചെയ്തിട്ടുണ്ട്. മഹിജക്ക് സര്‍ക്കാറിനെതിരെ പരാതിയില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നീതി ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ മഹിജ  യുഡിഎഫിന്റേയും ബിജെപിയുടേയും കയ്യിലകപ്പെട്ടതില്‍ സഹതാപമുണ്ടെന്നായിരുന്ന് മന്ത്രി എംഎം മണിയുടെ പ്രതികരണം. പിണറായി വിജയന്‍ മഹിജയോട് പരസ്യമായി മാപ്പ് പറയണമെന്നു് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.