You are Here : Home / News Plus

തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം

Text Size  

Story Dated: Friday, April 07, 2017 07:06 hrs UTC

തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ തീപിടുത്തം. ഈ വേസ്റ്റ് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് അര്‍ദ്ധ രാത്രിയില്‍ തീ പടര്‍ന്നത്. അതീവ ഗുരുതര നിലയിലുള്ളവരെയടക്കം മുഴുവന്‍ രോഗികളെയും ആശുപത്രിയില്‍ നിന്ന് മാറ്റിയതോടെ വന്‍ദുരന്തം ഒഴിവായി.

ഹൃദയാശുപത്രി എന്നറിയപ്പെടുന്ന തൃശൂര്‍ നഗരത്തിലെ സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററിലാണ് അര്‍ദ്ധരാത്രി ഒരു മണിയോടെ തീപിടിച്ചത്. ഉപയോഗശൂന്യമായ കന്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഒന്നാം നിലയിലെ മുറിയിലാണ് തീകണ്ടത്. മുറികളിലേക്കും വാര്‍ഡുകളിലേക്കും പുക പടര്‍ന്നതോടെ രോഗികള്‍ പരിഭ്രാന്തരായി.

ഉടന്‍തന്നെ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി  അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കിടക്കുന്നവരെയടക്കം നൂറ്റിമുപ്പതോളം രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയും പുകയും നിയന്ത്രണവിധേയമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.