You are Here : Home / News Plus

57കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു

Text Size  

Story Dated: Saturday, April 08, 2017 08:53 hrs UTC

വലിയതുറയില്‍ 57 കാരിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. സ്‌ത്രീയുടെ മാലയും വീട്ടിലിരുന്ന പണവും മോഷണം പോയി. വ്യാഴാഴ്ച രാത്രിയാണ് പീഡനം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബലാത്സംഗത്തിനിരയായ സ്ത്രീ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോള്‍ സംശയം തോന്നിയ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിക്കുകയായിരുന്നു. 

25 വയസ് തോന്നിക്കുന്ന ഒരാളാണ് വീടിനുള്ളില്‍ കടന്ന് തന്നെ ബലാത്സംഗം ചെയ്തതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.