You are Here : Home / News Plus

85 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു

Text Size  

Story Dated: Saturday, April 08, 2017 08:55 hrs UTC

ആറ്റിങ്ങലില്‍ 85 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു. ചരുവിള സ്വദേശി  കുഞ്ഞുകൃഷ്ണനാണ് മരിച്ചത്.  ഇന്നലെ വൈകീട്ട് ആറ് മണിയോടെ മുടിവെട്ടാനായി വീട്ടില്‍ നിന്ന് പുറത്ത് പോയതായിരുന്നു കുഞ്ഞുകൃഷ്ണന്‍. രാത്രി ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനും തോളിനും മാരകമായി മുറിവേറ്റിട്ടുണ്ട്.  മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

രാത്രി 11.30ഓടെയാണ് കുഞ്ഞുകൃഷ്ണനെ അന്വേച്ചിറങ്ങിയ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ഒരുകൂട്ടം നായ്ക്കള്‍ കടിച്ചുവലിക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.