You are Here : Home / News Plus

സീതാറാം യെച്ചൂരി നീതി ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കി

Text Size  

Story Dated: Sunday, April 09, 2017 11:48 hrs UTC

തിരുവനന്തപുരം: സമരം ഒത്തുതീര്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജിത്ത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫോണില്‍ ബന്ധപ്പെട്ടതായും നീതി ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയതായും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തങ്ങളെ വന്നുകണ്ട് സംസാരിച്ചതായും പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പിന്തുണ വാഗ്ദാനം ചെയ്തതതായും ശ്രീജിത്ത് പറഞ്ഞു. ഈ ഘട്ടത്തില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും കേരള സമൂഹത്തിന് ബോധ്യപ്പെടുന്ന ഒരുതീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛന്‍ അശോകന്‍, അമ്മാവന്‍ ശ്രീജിത്ത്, സഹോദരി അവിഷ്ണ മറ്റ് ബന്ധുക്കള്‍ എന്നിവര്‍ നടത്തിവരുന്ന നിരാഹാര സമരം ശക്തമായി തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും ഒത്തുതീര്‍പ്പിന് വേണ്ടിയുള്ള ഇടപെടലുകള്‍ നടക്കുന്നത്. അതിനിടെ ജിഷ്ണുവിന്റെ മരണത്തില്‍ ഉത്തരവാദികളായ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.