You are Here : Home / News Plus

തണലാകേണ്ടവര്‍ താണ്ഡവമാടുകയാണ്‌

Text Size  

Story Dated: Sunday, April 09, 2017 11:50 hrs UTC

തിരുവനന്തപുരം: തണലാകേണ്ടവര്‍ താണ്ഡവമാടുകയാണന്നു മുന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസ്‌.. അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക്‌ കസേര ഉറപ്പാക്കുന്നു. ബജറ്റ്‌ വില്‍പന അഴിമതിയല്ലെന്ന്‌ പറയുന്നു. ഉന്നതരുടെ അഴിമതി ചോദ്യം ചെയ്‌താല്‍ വിജിലന്‍സ്‌ രാജ്‌ എന്ന്‌ വിളിക്കും. വിജിലന്‍സ്‌ ഡയറക്ടറാവാന്‍ ഇനിയില്ലെന്നും ജേക്കബ്‌ തോമസ്‌ സൂചന നല്‍കി. മാര്‍ച്ച്‌ 31നാണ്‌ വിജിലന്‍സ്‌ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കാന്‍ ജേക്കബ്‌ തോമസിനോട്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നത്‌. ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക്‌ പിന്നാലെയാണ്‌ ജേക്കബ്‌ തോമസ്‌ അവധിയില്‍ പ്രവേശിച്ചത്‌. സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന്‌ പിന്നാലെ ജേക്കബ്‌ തോമസ്‌ വിശദമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.