You are Here : Home / News Plus

സര്‍ക്കാറിനെ മോശമാക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നെന്ന് ജി സുധാകരന്‍

Text Size  

Story Dated: Monday, April 10, 2017 09:21 hrs UTC

സര്‍ക്കാരിനെ  മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. കെ.എം ഷാജഹാന്‍ അറസ്റ്റിലായത് പൊതു വിഷയമല്ലെന്നും ഷാജഹാന്റെ അറസ്റ്റ് ജനങ്ങള്‍ക്ക് ഒരു വിഷയമേ അല്ലെന്നും സുധാകരന്‍ പറഞ്ഞു. പലരും ജയിലില്‍ കിടക്കുന്നുണ്ട്. 80,000 മുസ്ലിം യുവതി യുവാക്കള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലില്‍ കിടക്കുന്നു. ഇത് ആരും പറയാത്തത് എന്തു കൊണ്ടെന്നും സുധാകരന്‍ ചോദിച്ചു.

ജിഷ്ണുവിന്റെ കുടുംബത്തിന് നല്‍കിയ ഉറപ്പ് അനുസരിച്ച് ഇപ്പോള്‍ റിമാന്റിലായ മൂന്ന് എസ്.യു.സി.ഐ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെ.എം ഷാജഹാനെ തങ്ങള്‍ സമരത്തിലേക്ക് ക്ഷണിച്ചില്ലെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. തനിക്കെതിരായ നടപടി വ്യക്തിവൈരാഗ്യം കൊണ്ടുമാത്രമാണെന്ന് കെ.എം ഷാജഹാന്‍ ആരോപിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.