You are Here : Home / News Plus

ബന്ധുനിയമനം: ഇ.പി. ജയരാജനെതിരായ കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു

Text Size  

Story Dated: Monday, April 10, 2017 12:42 hrs UTC

ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമനക്കേസിലെ എല്ലാ തുടര്‍നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇ.പി. ജയരാജന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 

കേസില്‍ ആരെങ്കിലും നേട്ടമുണ്ടിക്കിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ജയരാജിനെതിരെ ക്രിമിനല്‍കേസ് നിലനില്‍ക്കില്ലെന്നാണ് അന്വേഷണത്തില്‍നിന്ന് മനസ്സിലാക്കാനായതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ തുടര്‍നടപടികളും കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.