You are Here : Home / News Plus

വെള്ളാപ്പള്ളി നടേശന്‍ കോളേജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു

Text Size  

Story Dated: Monday, April 10, 2017 12:45 hrs UTC

വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ചു തകര്‍ത്തു. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം അക്രമാസക്തമായിരുന്നു.

കായംകുളം വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രിമിച്ച സംഭവത്തില്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രിന്‍സിപ്പല്‍ ഗണേശിനെ ഒന്നാം പ്രതിയാക്കിയും കോളേജ് ചെയര്‍മാന്‍ കൂടിയായ സുഭാഷ് വാസുവിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്.  ആത്മഹത്യാ പ്രേരണാ കുറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.