You are Here : Home / News Plus

കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകന്‍, നീതി ഉറപ്പാക്കും:സുഷമ സ്വരാജ്

Text Size  

Story Dated: Tuesday, April 11, 2017 08:08 hrs UTC

ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവ് ഇന്ത്യയുടെ മകനാണെന്നും രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. രാജ്യസഭയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്. കുല്‍ഭൂഷണ്‍ തെറ്റുചെയ്തതായി തെളിവുകളൊന്നുമില്ല. ശിക്ഷിക്കാനുള്ള അനുവാദം പാകിസ്താനില്ല. വധശിക്ഷയുമായി മുന്നോട്ടുപോകാനാണ് പാക് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ ഗുരുതര പ്രത്യാഖ്യാതങ്ങള്‍ നേരിടേണ്ടിവരും. വധശിക്ഷ നടപ്പിലാക്കിയാല്‍ ആസൂത്രിത കൊലപാതകമായി കാണുമെന്നും മന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.